മീനൂട്ടിക്കായി എന്നും വാതിലുകള്‍ തുറന്നിട്ട് അമ്മ; മഞ്ജുവിന്റെ വാക്കുകള്‍

ദിലീപ്-മഞ്ജു വാര്യര്‍ വിവാഹബന്ധം പാതിവഴിയില്‍ അവസാനിച്ചപ്പോള്‍ മകള്‍ക്കായി അമ്മ കുറിച്ചുവച്ച വാക്കുകളുണ്ട്. അതിങ്ങനെ.

‘മീനുട്ടിക്ക് അച്ഛനോടുളള സ്‌നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അത് കൊണ്ട് തന്നെ അവളുടെ അവകാശത്തിന്റെ പിടിവലിയില്‍ അവളെ ദു:ഖിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അവള്‍ക്ക് ഈ അമ്മയെന്നും വിളിപ്പാടകലെയുണ്ട്. അവള്‍ അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അമ്മയുടെ അകത്തു തന്നെയാണല്ലോ മകള്‍ എന്നും’.

അമ്മയും മകളും തമ്മിലുള്ള വൈകാരിക ബന്ധം ഇപ്പോഴും അവര്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. ദിലീപ് അറസ്റ്റിലായപ്പോഴും മകള്‍ അമ്മയെ വിളിച്ച് സംസാരിച്ചിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിനും പ്രളയത്തിനുമൊന്നും ഇല്ലാതാക്കാന്‍ കഴിയുന്നതല്ലല്ലോ അമ്മയും മകളും തമ്മിലുള്ള വൈകാരിക തീവ്രത.

ദിലീപും മഞ്ജുവും വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ മീനാക്ഷി ദിലീപിനൊപ്പം ജീവിക്കാനാണ് തീരുമാനം എടുത്തത്. ഒരമ്മയെന്ന നിലയില്‍ മകളുടെ അവകാശത്തെ ചൊല്ലി വീണ്ടും കോടതി കയറാനൊന്നും മഞ്ജു തയ്യാറല്ലായിരുന്നു.

വിവാഹമോചനം നടന്നതിന്റെ അടുത്ത ദിവസം മകള്‍ക്കായി മഞ്ജു മാറ്റിവച്ചത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യങ്ങളാണ്. അമ്മയുടെ കരുതല്‍ എന്താണെന്ന് മഞ്ജു അന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. ശൂന്യതയില്‍നിന്നാണ് പിന്നീട് മഞ്ജു ജീവിതവും സമ്പാദ്യവും എല്ലാം വീണ്ടെടുത്തത്. മകള്‍ക്കായുള്ള ആ കരുതല്‍ ഇപ്പോഴും അമ്മമനസ്സിനൊപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News