കൊച്ചി: അങ്കമാലി കോടതിയില്‍ ദിലീപിനെ എത്തിച്ചപ്പോള്‍ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നെങ്കിലും വലിയ കുക്കു വിളിയും പ്രതിഷേധവും ഇത്തവണ ഉണ്ടായില്ല. മുന്‍പ് ജയിലിലും തെളിവെടുപ്പ് സ്ഥലത്തും ജനങ്ങള്‍ ദിലീപിനെ വരവേറ്റത് കൂകി വിളി കൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയിലാണ് ദിലീപിനെ കോടതിയില്‍ എത്തിച്ചത്.
പൊലീസുകാര്‍ക്കിടയിലൂടെ ചിരിക്കുന്ന മുഖത്തോടെ കൈകള്‍ വീശിയായിരുന്നു ദിലീപിന്റെ നടപ്പും. പൊലീസിനെതിരെ പരാതിയുണ്ടോ എന്നു കോടതി ചോദിച്ചപ്പോഴും ചിരിച്ചുകൊണ്ട് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ജാമ്യമില്ലെന്ന് അറിഞ്ഞ്, സബ് ജയിലിലേക്ക് മടങ്ങുമ്പോഴും ചെറുപുഞ്ചിരി ദിലീപിന്റെ മുഖത്തുണ്ടായിരുന്നു.
ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് അങ്കമാലി കോടതി ജാമ്യം നിഷേധിച്ചത്. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യമില്ല കുറ്റമാണ് ദിലീപ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് അഭിമുഖങ്ങളില്‍ നടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
പൊലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ദിലീപിനെ വീണ്ടും ആലുവ സബ് ജയിലിലേക്കു മാറ്റി.
Get real time update about this post categories directly on your device, subscribe now.