ആധാറിലെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് സിപിഐഎം; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് സീതാറാം യെച്ചൂരി

ദില്ലി: ആധാറിലെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് സിപിഐഎം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജിയോ വരിക്കാരുടെ ആധാര്‍ വ്യക്തി വിവരങ്ങള്‍ സ്വകാര്യ വെബ്‌സൈറ്റില്‍ പരസ്യമായിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണിതെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് 12 കോടിയോളമുള്ള റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ ആധാര്‍ വ്യക്തി വിവരങ്ങള്‍ magicapk.com എന്ന സ്വകാര്യവെബ്‌സൈറ്റില്‍ പരസ്യമായത്. സൈറ്റിലെ സേര്‍ച്ച് ബോക്‌സില്‍ ജിയോ മൊബൈല്‍ നമ്പര്‍ നല്‍കിയ ഉടന്‍ ഉപഭോക്താവിന്റെ മുഴുവന്‍ വ്യക്തി വിവരങ്ങളും സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.

ഉപഭോക്താക്കളുടെ പേര്, വിലാസം, കുടുംബാഗങ്ങള്‍, ജോലി, വരുമാനം, ജനനതീയതി പാന്‍നമ്പര്‍ തുടങ്ങിയ മുഴുവന്‍ demographic വിവരങ്ങളുമാണ് ചോര്‍ന്നത്. ഒരാഴ്ച്ച മുമ്പ് വരെ ആധാര്‍ വിവരങ്ങള്‍ നല്‍കി ജിയോ സിം എടുത്തവരുടെ വിവരങ്ങളും ചോര്‍ന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണിതെന്നും ആധാറിലെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റേയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റേയും നിയന്ത്രണത്തിലുള്ള വെബ്‌സൈറ്റുകള്‍ വഴി 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതി, ജന്‍ധന്‍ യോജന, ഇപിഎഫ്, പാചകവാതക സബ്‌സിഡി, പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയ്ക്ക് ആധാര്‍ ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ നീക്കത്തിന് ഇടയിലാണ് ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന ആശങ്ക ശക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News