ക്വാറി മാഫിയകള്‍ക്കെതിരെ നടപടി ശക്തമാക്കി ഇടുക്കി ജില്ലാ ഭരണകൂടം

ഇടുക്കി: ഇടുക്കിയിലെ ക്വാറി മാഫിയക്കെതിരെ നടപടി ശക്തമാാക്കി ജില്ലാ ഭരണകൂടം. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് അനധികൃതമായി പാറ പൊട്ടിച്ച് കടത്തിവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. കഞ്ഞിക്കുഴിയില്‍ ക്വാറി പ്രവര്‍ത്തിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് അഡീഷണല്‍ തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയത്.

ആദിവാസി മേഖലയായ കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നരത്താനില്‍ നിന്നും പാറ പൊട്ടിച്ച് കടത്തിയവര്‍ക്കെതിരെ കേസെടുക്കാനാണ് അഡീഷണല്‍ തഹസില്‍ദാര്‍ നിര്‌ദേശം നല്‍കിയത്. 2015 അവസാനത്തോടെ ആരംഭിച്ച പാറ ഖനനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു. നിരോധിത മേഖലയില്‍ നടന്ന ഖനനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പരാതികള്‍ വീണ്ടും ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നുള്ള പരിശോധനക്കൊടുവിലാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. ഇല്ലിക്കല്‍ സജി ജോസഫ്, കുത്തനാപിള്ളില്‍ രാജു മണി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദേശം. ഇക്കാലയളവില്‍ ഇവിടെ നിന്ന് ഒരുകോടി രൂപയുടെ കരിങ്കല്‍ കടത്തിയതായി കണ്ടെത്തി. സമീപത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ക്വാറികള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഇടുക്കിയിലെ അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരെ നടപടി എുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അഡീഷണല്‍ തഹസില്‍ദാറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നടപടി ആരംഭിച്ചതായി കഞ്ഞിക്കുഴി സിഐ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News