’49 യാത്രക്കാരുമായി അപ്രത്യക്ഷമായ കൈരളി കപ്പല്‍ എവിടെ’? ഉത്തരം തേടി ജോമോന്‍ ടി ജോണും നിവിന്‍ പോളിയും

കേരളത്തിന്റെ ആദ്യ കപ്പലായിരുന്നു ‘എംവി കൈരളി’ 1979ല്‍ 49 യാത്രക്കാരുമായി അപ്രത്യക്ഷമാകുകയായിരുന്നു. ചുരുളഴിയാതെ കിടക്കുന്ന കൈരളിയുടെ കഥ ഒടുവില്‍ സിനിമയാകുന്നു. ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

‘കൈരളി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് സിദ്ധാര്‍ഥ് ശിവ തിരക്കഥ ഒരുക്കും. നിവിന്‍ പോളി ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. കപ്പല്‍ സഞ്ചരിച്ച വഴികളിലൂടെ ചരിത്രസംഭവങ്ങളെയും നിഗമനങ്ങളെയും കോര്‍ത്തിണക്കിയാണ് ചിത്രം മുന്നോട്ട് പോകുക.

കേരളം, ഗോവ, ദില്ലി തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമെ ജിബൂട്ടി, കുവൈറ്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലുമായാണ് ചിത്രീകരണം. രണ്ടു കാലഘട്ടങ്ങളാണ് ചിത്രത്തിന് പശ്ചാത്തലമാകുന്നത്.

റിയല്‍ ലൈഫ് വര്‍ക്‌സും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News