ബംഗളൂരു: അന്യപുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. ബംഗളൂരു സ്വദേശിയായ ചിന്നഗൗഡയാണ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്.
ആക്രമണത്തില്‍ പരുക്കേറ്റ യുവതി ബംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മുഖത്തും കൈ കാലുകളിലും വയറിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ ഇയാള്‍ക്ക് എന്നും സംശയമായിരുന്നു. മറ്റുള്ളവരുമായി സംസാരിക്കാനും അനുവദിച്ചിരുന്നില്ല. ജോലിസ്ഥലത്തെ പുരുഷന്മാരുമായി രഹസ്യബന്ധം ഉണ്ടെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു.
ഇതേ വിഷയത്തില്‍ ഇരുവരും കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നു. തര്‍ക്കം മൂത്തപ്പോള്‍, ചിന്നഗൗഡ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് ഭാര്യയ്ക്ക് നേരെ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ചിന്നഗൗഡയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.