വിംബിള്‍ടണ്‍ പുരുഷചാമ്പ്യനെ ഇന്നറിയാം; ഫെഡറര്‍-സിലിച്ച് പോരാട്ടം ഇന്ന്

വിംബിള്‍ടണ്‍ പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ന്. എട്ടാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റോജര്‍ഫെഡറര്‍ ഫൈനലില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ നേരിടും.

ആന്‍ഡി മറെയെ അട്ടിമറിച്ച് സെമിയിലെത്തിയ അമേരിക്കക്കാരന്‍ സാം ക്വെറിയുടെ കുതിപ്പ് അവസാനിപ്പിച്ചാണ് സിലിച്ച് ആദ്യമായി വിംബിള്‍ടണ്‍ ഫൈനലില്‍ എത്തിയത്. ഫെഡററുടെ പതിനൊന്നാം വിംബള്‍ടണ്‍ ഫൈനലാണിത്.

അതേസമയം വിംബിള്‍ഡന്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസെ സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ വീനസ് വില്യംസിനെ തോല്‍പ്പിച്ചാണ് മുഗുരുസെ കിരീടം സ്വന്തമാക്കിയത്. മുഗുരുസെയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്. വിംബിള്‍ടണ്‍ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് മുഗുരുസെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News