ദളിത് പീഡനം: ഗുജറാത്തില്‍ ദളിതര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്

ദില്ലി: ഗുജറാത്തില്‍ ദളിതര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്. അനുദിനം വര്‍ധിക്കുന്ന ദളിത് പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മതംമാറ്റം. ഉയര്‍ന്ന ജാതിക്കാരുടെയും തീവ്ര ഹിന്ദുത്വസംഘടനകളുടെയും അതിക്രമങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് കൂടുതല്‍പേരും മതംമാറുന്നത്.

ഉനയില്‍ പശുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ദളിതരെ പരസ്യമായി തല്ലിച്ചതച്ച സംഭവത്തിന്റെ വാര്‍ഷികവേളയില്‍ ഗുജറാത്തില്‍ ബുദ്ധമതത്തിലേക്ക് മാറുന്ന ദളിതരുടെ സംഖ്യ മൂന്നുമടങ്ങായി. ഉന സംഭവത്തിനുശേഷം 1600 ലേറെ ദളിതര്‍ ബുദ്ധമതത്തിലേക്ക് മാറിയെന്നാണ് ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ നല്‍കുന്ന കണക്ക്.

ഓരോ വര്‍ഷം ശരാശരി 400500 ദളിതര്‍ ബുദ്ധമതം സ്വീകരിക്കാറുണ്ട്. ഉനസംഭവത്തിനുശേഷം ഇത് മൂന്നുമടങ്ങായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കടുത്ത വിവേചനത്തില്‍ രോഷം പ്രകടിപ്പിക്കാനാണ് മതം മാറിയതെന്ന് ബുദ്ധമതം സ്വീകരിച്ചവര്‍ തുറന്നുപറയുന്നു. ഉന സംഭവത്തിനുശേഷം ഗുജറാത്തില്‍ നിരവധി രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പശുക്കളെ കൊന്നെന്ന് ആരോപിച്ച് ഉനയില്‍ ദളിതരെ പരസ്യമായി മര്‍ദിച്ച സംഭവം ദേശീയഅന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News