ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍; ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി

തൃശ്ശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ തെളിവ് ഉറപ്പിച്ച് പൊലീസ്. സംഭവത്തില്‍ രണ്ട് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ദൃക്‌സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. തൃശ്ശൂര്‍ സ്വദേശികളായ രണ്ടുപേരാണ് മൊഴി നല്‍കിയത്.

‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ തൃശ്ശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനിയെയും ദിലീപിനെയും ഒരുമിച്ച് കണ്ടവരാണിവര്‍. കാലടി കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിക്കും. ജാമ്യാപേക്ഷ നാളെ നല്‍കിയേക്കുമെന്ന് സൂചന. അതേസമയം ഹൈക്കോടതിയിലും ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാനൊരുങ്ങുകയാണ് പൊലീസ്.

ഈ മാസം 25വരെ റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി. ഒളിവില്‍പോയ മാനേജര്‍ അപ്പുണ്ണിയെയും അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും കണ്ടെത്താനിള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News