തമിഴില്‍ ചുവടുവെയ്ക്കാനൊരുങ്ങി ഫഹദ് ഫാസില്‍

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍ തമിഴ് സിനിമാലോകത്തും തന്റെ സാന്നിധ്യം അറിയിക്കുന്നു. മോഹന്‍ രാജിന്റെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ചിത്രം ‘വേലൈക്കാരനി’ലൂടെയാണ് ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുക. ഫഹദ് തന്നെയാണ് കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് എന്ന പ്രത്യേകത കൂടി വേലൈക്കാരനുണ്ട്. നയന്‍താര, സ്‌നേഹ, പ്രകാശ് രാജ്, തമ്പി രാമയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സെപ്റ്റംബര്‍ 29 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News