തക്കാളി റെക്കോര്‍ഡ് വിലയില്‍

തിരുവന്തപുരം: പൊള്ളാച്ചിയില്‍ നിന്നും തേനിയില്‍ നിന്നുമാണ് പ്രധാനമായും പച്ചക്കറികള്‍ കേരളത്തിലേക്കെത്തുന്നത്. ഇവിടങ്ങളിലുണ്ടായ വ്യാപക മഴ പച്ചക്കറി വിതരണത്തെ ബാധിച്ചിട്ടുണ്ട്. തക്കാളി വില കിലോയ്ക്ക് 100 രൂപ കവിഞ്ഞു. ചെറുകിട വ്യാപാരികള്‍ തക്കാളി കിലോയ്ക്ക് 100 മുതല്‍ 110 രൂപ വരെയാണ് ഈടാക്കുന്നത്.

അപ്രതീക്ഷിതമായ വിലക്കയറ്റം സാധാരണക്കാരെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെയും കര്‍ണാടയിലെയും ആന്ധ്രപ്രദേശിലെയും മൊത്തവ്യാപാര കടകള്‍ ശക്തമായ മഴയെത്തുടര്‍ന്ന് അടച്ചിരിക്കുകയാണ്. കാരറ്റിന് കിലോയ്ക്ക് 75 രൂപ മുതല്‍ 85 രൂപ വരെയാണ് ഈടാക്കുന്നത്.

വെള്ളരിക്ക് 40 മുതല്‍ 45 വരെയും വെണ്ടയ്ക്ക് 55 മുതല്‍ 65 വരെയും ബീറ്റ്‌റൂട്ടിന് 44 മുതല്‍ 45 വരെയും വെളുത്തുള്ളിയ്ക്ക് 80 മുതല്‍ 90വരെയും ഉള്ളിയ്ക്ക് 17 മുതല്‍ 20 വരെയും ഉരുളക്കിഴങ്ങിന് 24 മുതല്‍ 26 വരെയും ബീന്‍സിന് 45 മുതല്‍ 55 രൂപ വരെയുമാണ് ഒരു കിലോയ്ക്ക് ഈടാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News