വസുമതി വിഎസിന്റെ ജീവിതസഖാവായിട്ട് ഇന്ന് 50 വര്‍ഷം; വിഎസിന്റെ ഭാഷയില്‍ ‘തീര്‍ച്ചമൂര്‍ച്ച’ വന്നിട്ട് 50-ാം വര്‍ഷം

വിഎസ് അച്യുതാനന്ദനും കെ വസുമതിയും ഒന്നായിട്ട് ഇന്ന് അന്‍പത് വര്‍ഷം.

രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ ഒരു കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ വിഎസ് ഒരുക്കമായിരുന്നില്ല. എന്നാല്‍ 44-ാം വയസില്‍ വിഎസിന്റെ തീരുമാനം മാറി. വിഎസിന്റെ രാഷ്ട്രീയ ഗുരുവായിരുന്ന ആര്‍.സുഗതന്റെ ബാച്ചിലര്‍ ജീവിതമാണ് വിഎസിന്റെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. വയസുകാലത്ത് ആരും നോക്കാനില്ലാതെയായ സുഗതന്റെ ജീവിതമാണ് വിഎസിന്റെ കണ്ണ് തുറപ്പിച്ചതെന്നും കേള്‍ക്കുന്നു.

വിവാഹനാളുകളില്‍ വിഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. 1967 ജൂലൈ 16ന് ചേര്‍ത്തല സ്വദേശി കെ വസുമതിയെ ആലപ്പുഴ നരസിംഹ ഓഡിറ്റോറിയത്തില്‍ വച്ച് വിഎസ് ജീവിതസഖാവായി കൈപിടിച്ചു. നഴ്‌സായിരുന്ന വസുമതി പിന്നീട് നഴ്‌സുമാരുടെ സംഘടനയുടെ സംസ്ഥാന നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിജയകരമായ ഈ ദാമ്പത്യത്തിന്റെ ഓര്‍മ്മനാള്‍ മധുരം പകരാന്‍ ഒരു പായസം മാത്രമാണ് ആഘോഷത്തിനുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News