കുടുംബ വഴക്കിനിടെ അച്ഛന്‍ മകനെ വെടിവെച്ചു

സൂര്യനെല്ലി: കുടുംബ വഴക്കിനിടെ സൂര്യനെല്ലിയില്‍ അച്ഛന്‍ മകനെ വെടിവെച്ചു. സൂര്യനെല്ലി സ്വദേശി അച്ചന്‍കുഞ്ഞാണ് മകന്‍ ബിനുവിനെ വെടിവെച്ചത്. വയറിന് സമീപത്ത് വെടിയേറ്റ ബിനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ കഴിയുന്ന അച്ചന്‍കുഞ്ഞിനെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് കുടുംബവഴക്കിനിടെ അച്ചന്‍കുഞ്ഞ് ലൈസന്‍സില്ലാത്ത നാടന്‍തോക്ക് കൊണ്ട് ബിനുവിന് നേരെ വെടിയുതിര്‍ത്തത്. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ചന്‍കുഞ്ഞ് ഇളയമകന്റെ ഭാര്യയുമായി പതിവായി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. ശനിയാഴ്ചയും വഴക്കുണ്ടാക്കിയപ്പോള്‍ ബിനു തടസം പിടിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ബിനുവിന് വെടിയേറ്റത്.

പരിക്കേറ്റ ബിനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News