ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ രവി ശാസ്ത്രിയുടെ വാര്‍ഷിക പ്രതിഫലം ഏഴ് കോടി രൂപ

പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ രവി ശാസ്ത്രിയുടെ വാര്‍ഷിക പ്രതിഫലം ഏഴ് കോടി രൂപ. നേരത്തെ ടീം ഡയറക്ടറായിരുന്നപ്പോള്‍ ബിസിസിഐ ഏഴ് കോടിയോളം രൂപ രവിശാസ്ത്രിക്ക് പ്രതിഫലമായി നല്‍കിരുന്നു.

മുന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെ പ്രതിഫലമായി ആവശ്യപ്പെട്ടത് ഏഴ് കോടിരൂപയായിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല.

രവിശാസ്ത്രിയെ അസിസ്റ്റ് ചെയ്യുന്നവര്‍ക്ക് രണ്ട് കോടി രൂപ പ്രതിഫലം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അണ്ടര്‍ 19 പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ആദ്യ വര്‍ഷം 4.5 കോടിയും രണ്ടാം വര്‍ഷം അഞ്ച് കോടിയുമാണ് പ്രതിഫലമായി നല്‍കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here