അവര്‍ ഒടുവില്‍ കുടുംബത്തിലേക്കും; ‘ക്രിക്കറ്റ്, സിനിമ ചര്‍ച്ചകള്‍ പാടില്ല; ഭക്ഷണം കഴിക്കും മുന്‍പ് മന്ത്രം ചൊല്ലണം’; ദേശീയത ഇങ്ങനെയാവണമെന്ന് ആര്‍എസ്എസ്‌

ദില്ലി: ഇന്ത്യയുടെ ദേശീയത എന്താകണമെന്ന്, എങ്ങനെയാകണമെന്ന് സംഘപരിവാര്‍ ആക്രോശങ്ങള്‍ തുടങ്ങിയിട്ട് ഏറെനാളായി. ഇന്ത്യയിലെ സ്ത്രീകള്‍ നിര്‍ബന്ധമായും സാരിയുടുക്കണമെന്നൊക്കെ നേരത്തേതന്നെ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ദേശീയത മനസിലുള്ള പുരുഷന്‍മാര്‍ കുര്‍ത്തയും പൈജാമയും നിര്‍ബന്ധമായും ധരിക്കണമെന്ന് പ്രബോധന്‍ എന്ന ബോധവല്‍ക്കരണത്തിലൂടെ ആര്‍എസ്എസ് ആവശ്യപ്പെടുന്നു.

തമാശ ഇവിടെയും തീരുന്നില്ല, ജന്‍മദിനാഘോഷത്തിന് കേക്ക് മുറിക്കലും മെഴുകുതിരി കൊളുത്തലും ഇന്ത്യയുടെ സംസ്‌കാരമേയല്ല അത് പൂര്‍ണ്ണമായും ഒഴിവാക്കണം. കുടുംബമായി ആഹാരം കഴിക്കും മുന്‍പ് പ്രത്യേക മന്ത്രം ചൊല്ലണം, കുടുംബ വര്‍ത്തമാനങ്ങളില്‍ ക്രിക്കറ്റ്, സിനിമ ചര്‍ച്ചകള്‍ ഒരുകാരണവാശാലും പാടില്ല, അങ്ങനെ നീളുന്നു പ്രബോധന്‍ ക്യാംപെയിന്റെ ആവശ്യങ്ങള്‍.

ലോകത്തിലെ തന്നെ ഏറ്റവുമധികം ആചാരങ്ങളും വിശ്വാസങ്ങളും വേഷവൈവിധ്യങ്ങളും ഉള്ള ഈ നാട്ടില്‍ ആര്‍എസ്എസിന്റെ ഇത്തരം നീക്കങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സ്വരച്ചേര്‍ച്ച രാജ്യത്തില്‍ വലിയ വിള്ളലുകള്‍ തീര്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News