ദിലീപിന് പിന്തുണയുമായി മാവോയിസ്റ്റുകള്‍

കൊല്ലം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് പരോക്ഷ പിന്തുണയുമായി നീറ്റാ ജലാറ്റിന്‍ കേസ് പ്രതി തുഷാര്‍ രംഗത്ത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന കേരള മനുഷ്യാവകാശ സമിതി യോഗത്തിലാണ് പൊലീസിനേയും മാധ്യമങ്ങളേയും ഭരണകൂടത്തേയും തള്ളി പറഞ്ഞ് ദിലീപിനെ പരോക്ഷമായി തുഷാര്‍ ന്യായീകരിച്ചത്.

അതേ സമയം നഴ്‌സ് മാരുടെ സമരത്തിന് പിന്തുണ നല്‍കാനാണ് സിപിഐ മാവോയിസ്റ്റിന്റെ രഹസ്യ നീക്കമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പാര്‍ട്ട് ചെയ്തു. തമിഴ്‌നാട് ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകരായ ഷൈനിയേയും അനൂപിനേയും കാണാന്‍ പോയ സിപി റഷീദ്,ഹരി എന്നിവരെ കേരള തമിഴ്‌നാട് പൊലീസ് കള്ളകേസില്‍ കുടുക്കി ജയിലിടച്ചുവെന്നാരോപിച്ച് കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് നീറ്റാ ജലാറ്റിന്‍ കേസില്‍ പ്രതിയായ തുഷാര്‍, യുവ നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ നടന്‍ ദിലീപിനെ പിന്തുണച്ചും പൊലീസിനേയും ഭരണകൂടത്തേയും തള്ളി പറഞ്ഞതും. മാധ്യമങ്ങളേയും തുഷാര്‍ വെറുതെ വിട്ടില്ല.

നീറ്റാ ജലാറ്റിന്‍ ആക്രമണത്തെ തുടര്‍ന്ന് രൂപേഷ് പിടിയിലായതോടെ സിപിഐ മാവോയിസ്റ്റ് സംഘടന ദുര്‍ബലമായെന്നും അതിനെ മറികടക്കാനാണ് മനുഷ്യാവകാശ സംഘടനാ ലേബലില്‍ വൈപിന്‍ സമരം പോലുള്ള ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മാവോയിവ്റ്റ് സംഘടനാ തീരുമാനിച്ചതെന്നും നഴ്‌സ് മാരുടെ സമരത്തെ പിന്തുണച്ച് സംഘടന സജീവമായി രംഗത്തുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പാര്‍ട്ട് ചെയ്തു.

നഴ്‌സ് മാരുടെ സമരത്തിന് എല്ലാ പിനതുണയും നല്‍കി തങ്ങളുയര്‍ത്തുന്ന നയങ്ങള്‍ക്ക് പൊതു സമൂഹത്തിന്റെ പിന്തുണ നേടുകയാണ് ലക്ഷ്യമെന്നും പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന രമണന്‍ ക്രിസ്റ്റി അജിത്ത് തുടങിയവരും യോഗത്തില്‍ പങ്കെടുത്തു. അഡ്വ പി.എ പൗരന്‍ പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News