സുബ്രതോ മുഖര്‍ജി കപ്പിന്റെ ആവേശം അലയടിക്കുന്നു

കോഴിക്കോട്: 58ാമത് സുബ്രതോ മുഖര്‍ജി കപ്പ് സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കോഴിക്കോട് പുരോഗമിക്കുന്നു. ഫാറൂഖ് കോളേജ്് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ കാല്‍പന്തുകളിയുടെ ആവേശത്തിലേക്കാണ് കോഴിക്കോടിനെ കൂട്ടികൊണ്ടുപോകുന്നത്. 14 ജില്ലകളില്‍ നിന്നായി 42 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

അണ്ടര്‍ പതിനേഴ്, അണ്ടര്‍ 14 ടീമുകളാണ് സുബ്രതോ മുഖര്‍ജി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. അണ്ടര്‍ പതിനേഴില്‍ ആണ്‍, പെണ്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. അണ്ടര്‍ 14 ല്‍ ആണ്‍കുട്ടികളുടെ ടീം മാത്രമാണുളളത്. 14 ജില്ലകളില്‍ നിന്നായി 42 ടീമുകള്‍ ഇത്തവണ ടൂര്‍ണ്ണമെന്റില്‍ ഏറ്റുമുട്ടുന്നു.

ജില്ലാ ചാമ്പ്യന്മാരായവരാണ് അതാത് ജില്ലകളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ഡല്‍ഹിയില്‍ അടുത്തമാസം നടക്കുന്ന അന്തര്‍ ദേശീയ മത്സരത്തില്‍ സംസ്ഥാന ജേതാക്കള്‍ക്ക് പങ്കെടുക്കാം.

മുന്‍ വര്‍ഷങ്ങളിലെ അന്തര്‍ദേശീയ സുബ്രതോ കപ്പ് ടൂര്‍ണ്ണമെന്റുകളില്‍ കേരളത്തില്‍ നിന്നുളള ടീമുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. തിങ്കളാഴ്ച സംസ്ഥാനതല മത്സരങ്ങള്‍ സമാപിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here