ഗോരക്ഷ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല; ശക്തമായ നടപടിയെന്നും മോദി; പ്രസംഗമല്ല പ്രവൃത്തിയാണ് വേണ്ടതെന്ന് പ്രതിപക്ഷം

ദില്ലി: നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സമവായം തേടി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലാണ് ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമം ചര്‍ച്ചയായത്. കോണ്‍ഗ്രസ്സ്,സി പി ഐ എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം യോഗത്തില്‍ ഉന്നയിച്ചു. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സഭയില്‍ വിശദീകരിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വച്ചത്.

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് വര്‍ഗ്ഗീയ നിറം നല്‍കുന്നത് രാജ്യത്തിന് ഗുണകരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തെ അറിയിച്ചു. അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്നും മോദി വ്യക്തമാക്കി.

പ്രസ്താവനകളല്ല പ്രവര്‍ത്തിയാണ് വേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഗോരക്ഷയുടെ പേരിലും ദളിത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങളിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുകയാണെന്ന ആരോപണം പ്രതിപക്ഷം പാര്‍ലമെന്റിലും ഉന്നയിക്കും.

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ഷകാല സമ്മേളനത്ത കാറ്റും കോളും നിറഞ്ഞതാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രിയുടെ മുന്‍കൂര്‍ പ്രതിരോധമെന്നാണ് വിലയിരുത്തല്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here