ആതുരസേവനത്തില്‍ നിന്നും വെള്ളിത്തിരയിലെത്തുന്ന താരപുത്രന്റെ സിനിമാപ്രവേശനത്തിന് ആശംസയുമായി പ്രമുഖര്‍ അണിനിരന്നു

തിരുവനന്തപുരം: ചലചിത്രതാരങ്ങളായ നടന്‍ മുകേഷിന്റെയും നടി സരിതയുടെയും മകന്‍ ശ്രാവണ്‍ സിനിമയിലേക്ക്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘കല്യാണം’ എന്ന ചിത്രത്തിലാണ് ശ്രാവണ്‍ നായകനാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ. ബാലന്റെയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ.

ചലച്ചിത്രമേഖലയില്‍ ശ്രാവണിന്റെ ആദ്യചുവടാണിത്. ‘വയ’ ഫിലിംസ് നിര്‍മിക്കുന്ന ‘കല്യാണം’.എന്നചിത്രത്തില്‍ ശ്രാവണിന്റെ നായികയാകുന്നത് ഡബ്‌സ്മാഷിലൂടെ ശ്രദ്ധേയയായ വര്‍ഷയാണ്.സിനിമയില്‍ നായകന്റെ പിതാവിന്റെ വേഷത്തില്‍ മുകേഷ് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നായികയുടെ പിതാവിന്റെ വേഷത്തില്‍ ശ്രീനിവാസനാണ് എത്തുന്നത്.

മുകേഷുമായി വിവാഹമോചിതയായ നടി സരിതയും മകന്റെ സിനിമാ പ്രവേശനത്തിന് സാക്ഷിയായി. മുകേഷിന്റെ പിതാവും മലയാള നാടകവേദിയിലെ ഇതിഹാസതുല്യനുമായ ഒ. മാധവന്റെ അസാന്നിധ്യത്തെക്കുറിച്ച് സരിത സൂചിപ്പിച്ചു. മുകേഷിന്റെ ഭാര്യ മേതില്‍ ദേവികയും അമ്മയും ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും സുഹൃത്തക്കളും ചടങ്ങിനെത്തിയിരുന്നു. മെഡിക്കല്‍ ബിരുദധാരിയായ ശ്രാവണ്‍ ഡോക്ടറായി ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയില്‍ അരങ്ങേറാനൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News