കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ ക്രിമിനലായി വിശേഷിപ്പിച്ച് ഗൂഗിളും. ഗൂഗളില്‍ ദിലീപ് എന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം ലഭിക്കുന്ന റിസല്‍ട്ടുകളിലൊന്ന് ദിലീപ് മലയാളം സിനിമയിലെ ക്രിമിനലാണെന്നുള്ളതാണ്. ദിലീപിന്റെ സ്വന്തം വെബ്സൈറ്റിലാണ് ഗൂഗിള്‍ ഇക്കാര്യം പറയുന്നത്.
എന്തുകൊണ്ടാണ് ഗൂഗിള്‍ പോലും മലയാളം ക്രിമിനല്‍ എന്ന് ദിലീപിനെ വിശേഷിപ്പിക്കുന്നതെന്നത് വ്യക്തമല്ല. അതേസമയം നടിയെ ആക്രമിച്ച കേസ് നിര്‍ണായകമായ വഴിത്തിരിവിലാണ്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രമുഖ നടന് അഴിക്കുള്ളിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. ഫോണ്‍ എവിടെയാണെന്ന അന്വേഷണം കടല്‍ കടക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന.
ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നടന് ദിലീപിന്റെ ചില സുഹൃത്തുക്കള്‍ വഴിയാണ് ഫോണ്‍ വിദേശത്തേക്ക് കടത്തിയതെന്നും സൂചനകളുണ്ട്. ഇക്കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ വിദേശയാത്ര നടത്തിയ ദിലീപിന്റെ സുഹൃത്തുക്കളെ കേന്ദ്രികരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തി തെളിവ് കണ്ടെത്തേണ്ടത് കേസില്‍ നിര്‍ണായകമാണ്. അതേസമയം ദൃശ്യങ്ങള്‍ വിദേശത്ത് നിന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കേസ് നിര്‍ണായകമായ വഴിത്തിരിവിലെത്തിനില്ക്കുമ്പോള് ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് തിരിച്ചടിയാകുമെന്നതിനാലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ മടിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here