അന്വേഷണം നിര്‍ണായക ഘട്ടത്തില്‍; അന്‍വര്‍ സാദത്ത് എം എല്‍ എയെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് ദിലീപില്‍ നില്‍ക്കില്ലെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. പുതിയ തെളിവുകള്‍ പ്രതിപക്ഷ എം എല്‍ എ അന്‍വര്‍ സാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നാണ് വ്യക്തമാകുന്നത്.

വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ ദിലീപിന്റെ ജന്മ സ്ഥലമായ ആലുവ എം എല്‍ എ കൂടിയായ അന്‍വര്‍ സാദത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അന്‍വര്‍ സാദത്തിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്ന് ഉന്നത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. നേരത്തെ തന്നെ അന്‍വര്‍ സാദത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു. പുതിയ തെളിവുകള്‍ എം എല്‍ എയ്‌ക്കെതിരായതോടെയാണ് ചോദ്യം ചെയ്യാനുള്ള തീരുമാനമുണ്ടായത്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടന്‍ ദിലീപും അന്‍വര്‍ സാദത്തിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ദിലീപുമായുള്ള ബന്ധത്തില്‍ വിശദീകരണവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദിലീപുമായി വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും അതിന്റെ പേരിലാണ് തന്നെ വിളിച്ചതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് ദിലീപ് പറഞ്ഞെന്നും അന്‍വര്‍ വ്യക്തമാക്കുകയുണ്ടായി. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ദിലീപിന് തക്കതായ ശിക്ഷ കൊടുക്കണം. ആ തെറ്റ് ഒരിക്കലും ന്യായീകരിക്കാനാവില്ല. ദിലീപുമായി യാതൊരു പണമിടപാടുകളും ഇല്ലെന്നും ഏത് അന്വേഷണത്തിന് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയികരുന്നു.

ആക്രമിക്കപ്പെട്ട നടിയുമായും അവരുടെ കുംബവുമായും നല്ല വ്യക്തി ബന്ധമുണ്ട്. സംഭവത്തിന് ശേഷം നടിയുടെ സഹോദരനെ വിളിച്ചിരുന്നു. താന്‍ അവരുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ആക്രമണത്തിന് ശേഷം എന്ത് സഹായവും നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നുവെന്നും അന്‍വര്‍ വിശദീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News