ഇടുക്കിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

ഇടുക്കി: രാജാക്കാട് കലിങ്ക്‌സിറ്റിക്ക് സമീപത്ത്‌നിന്നുമാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. പിടിയിലായത് തമിഴ്‌നാട്ടില്‍ നിന്നുള്ള മൊത്ത വ്യാപാര സംഘത്തിലെ പ്രധാന കണ്ണികളാണ്. കെ എസ് ആര്‍ ടി സി ബസ്സില്‍ കോതമംഗലത്തേയ് ക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.

തമിഴ്‌നാട് കന്യാകുമാരി ആളൂര്‍ സ്വദേശി സുഭാഷ് (37) തേനി സ്വദേശി ബാബു (47) എന്നിവരെയാണ് രാജാക്കാട് പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും കോതമംഗലത്തോയ്ക്ക് കടത്താനായിരുന്നു ശ്രമം. രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം രാജാക്കാട് കലുങ്കുസിറ്റ് സമീപം വച്ച് ബസ്സില്‍ പരിശോധന നടത്തിയപ്പോളാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ എത്തിയ്ക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പടിയിലായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേയ്ക്ക് കഞ്ച് എത്തുന്നതിന് തടയിടുന്നതിന് വേണ്ടി വാഹന പരിശോധനയടക്കം ശക്തമാക്കിയിരുന്നു.

രാജാക്കാട് എസ് ഐ പി ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ടായിരുന്നു. ഇതിന് മുമ്പ് ബൈസണ്‍വാലിയില്‍ നിന്നും രണ്ട് കിലോ കഞ്ചാവും വാറ്റു ചാരായവും പിടികൂടിയതും ഈ സംഘം തന്നെയാണ്. രാജാക്കാട് എസ് ഐ പി അനൂപ്‌മോന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാരായ പി പി ഷാജി, സജയ് പി മങ്ങാട്ട്, പി എസ് നവാസ്, അനീഷ്, രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവടക്കം പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News