ദിലീപിന്റെ ജയില്‍വാസത്തിലെ ആദ്യ അവധി ദിനത്തില്‍ സ്ത്രീപീഡനം ചര്‍ച്ചയായ സിനിമ പ്രദര്‍ശിപ്പിച്ചു; താരം സെല്ല് വിട്ട് പുറത്തിറങ്ങിയില്ല

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപിന്റെ ആദ്യ അവധിദിനത്തില്‍ ജയിലില്‍ സ്ത്രീപീഡനം ചര്‍ച്ചയായ സിനിമയാണ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ദിലീപ് സെല്ല് വിട്ട് പുറത്തിറങ്ങാന്‍ തയ്യാറായില്ല. ആലുവ സബ് ജയിലില്‍ അവധിദിനത്തില്‍ തടവുകാര്‍ക്കായി ‘ഗ്രേറ്റ് ഫാദര്‍’ എന്ന മമ്മൂട്ടി സിനിമയാണു പ്രദര്‍ശിപ്പിച്ചത്.

കൊച്ചുകുട്ടിയ ലൈംഗികമായി പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. മകള്‍ക്കു വേണ്ടി മമ്മൂട്ടിയെന്ന ഡേവിഡ് നൈനാന്‍ പ്രതികാരം ചെയ്യുന്ന ചിത്രം നടപ്പ് വര്‍ഷത്തിലെ ഏറ്റവും വലിയ ഹിറ്റാണ്. മറ്റ് തടവുപുള്ളികളെല്ലാം ആവേശത്തോടെ ചിത്രം കണ്ടപ്പോള്‍ ദിലീപ് മാത്രം സെല്‍ മുറിയില്‍ പത്രവായനയുമായി കഴിച്ചുകൂട്ടി.

കുളിക്കാനും ഭക്ഷണം വാങ്ങാനും മാത്രം പുറത്തിറങ്ങിയ നടന്‍ സിനിമ കാണല്‍ ഒഴിവാക്കി പകല്‍ സെല്ലിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി. അവധി ദിനമായതിനാല്‍ ഇന്നലെ തടവുകാര്‍ക്കു ജോലികളൊന്നും ഉണ്ടായിരുന്നില്ലെന്നതിനാല്‍ ദിലീപിനും പൂര്‍ണ വിശ്രമമായിരുന്നു.

രാവിലത്തെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞശേഷമായിരുന്നു സിനിമാ പ്രദര്‍ശനം. ദിലീപ് കഴിയുന്ന രണ്ടാം സെല്ലിനു ചേര്‍ന്നുള്ള വരാന്തയിലാണു ടിവി വച്ചിരുന്നത്. സെല്ലില്‍ ദിലീപിന്റെ സഹതടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടിവിക്കു മുന്‍പില്‍ നിരന്നപ്പോള്‍ വായനയിലും ഉറക്കത്തിലുമായിരുന്നു നടന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News