
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനില്‍ നിന്നാണ് പൊലീസ് മെമ്മറി കാര്‍ഡ് കണ്ടെടുത്തത്. ഇന്നലെ അഡ്വ രാജു ജോസഫിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് മെമ്മറി കാര്‍ഡാണോ ഇത് എന്ന് പരിശോധിക്കും. കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഒര്‍ജിനല്‍ മെമ്മറികാര്‍ഡ്. ഇപ്പോള്‍ കണ്ടെത്തിയ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. നിലവില്‍ മെമ്മറികാര്‍ഡില്‍ ദിശ്യങ്ങള്‍ ഒന്നുമില്ലെന്നാണ് വ്യക്തമാകുന്നത്. ഫോറന്‍സിക് പരിശോധനയിലൂടെ ഈ മെമ്മറികാര്‍ഡിലാണോ ദൃശ്യങ്ങള്‍ ഏടുത്തതെന്ന് കണ്ടെത്താനാകും.
അതേസമയം കേസുമായി ബന്ധപ്പെട്ട് എം എല്‍ എ മാരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. എം എല്‍ എ മാരായ പി ടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നാണ് മൊഴിയെടുക്കുക. ഇരുവര്‍ക്കും ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് വെച്ചാണ് ഇരുവരുടെയും മൊഴിയെടുക്കുക. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി ഇരുവരും നിയമസഭയിലെത്തുന്നുണ്ട്. ശേഷമാകും മൊഴിയെടുക്കല്‍. നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിനെതിരെ നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. പുതിയ തെളിവുകള്‍ അന്‍വര്‍ സാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നാണ് വ്യക്തമാകുന്നത്.
വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ ദിലീപിന്റെ ജന്മ സ്ഥലമായ ആലുവ എം എല്‍ എ കൂടിയായ അന്‍വര്‍ സാദത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അന്‍വര്‍ സാദത്തിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്ന് ഉന്നത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. നേരത്തെ തന്നെ അന്‍വര്‍ സാദത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു. പുതിയ തെളിവുകള്‍ എം എല്‍ എയ്‌ക്കെതിരായതോടെയാണ് ചോദ്യം ചെയ്യാനുള്ള തീരുമാനമുണ്ടായത്.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടന്‍ ദിലീപും അന്‍വര്‍ സാദത്തിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ദിലീപുമായുള്ള ബന്ധത്തില്‍ വിശദീകരണവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദിലീപുമായി വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും അതിന്റെ പേരിലാണ് തന്നെ വിളിച്ചതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് ദിലീപ് പറഞ്ഞെന്നും അന്‍വര്‍ വ്യക്തമാക്കുകയുണ്ടായി. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ദിലീപിന് തക്കതായ ശിക്ഷ കൊടുക്കണം. ആ തെറ്റ് ഒരിക്കലും ന്യായീകരിക്കാനാവില്ല. ദിലീപുമായി യാതൊരു പണമിടപാടുകളും ഇല്ലെന്നും ഏത് അന്വേഷണത്തിന് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയികരുന്നു.
ആക്രമിക്കപ്പെട്ട നടിയുമായും അവരുടെ കുംബവുമായും നല്ല വ്യക്തി ബന്ധമുണ്ട്. സംഭവത്തിന് ശേഷം നടിയുടെ സഹോദരനെ വിളിച്ചിരുന്നു. താന്‍ അവരുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ആക്രമണത്തിന് ശേഷം എന്ത് സഹായവും നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നുവെന്നും അന്‍വര്‍ വിശദീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here