ദിലീപിന് സാക്ഷാല്‍ നെയ്മറുടെ പിന്തുണ; പി ആര്‍ എജന്‍സിയെന്ന് പറഞ്ഞപ്പോള്‍ നെറ്റിചുളിച്ചവര്‍ കാണുന്നുണ്ടല്ലോ ല്ലെ

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ ദിലീപിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ പി ആര്‍ ഏജന്‍സികള്‍ കൊണ്ട് പിടിച്ച് ശ്രമം നടത്തുകയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പൊലീസ് അന്വേഷണം ആ വഴിക്കും നീങ്ങിയിട്ടുണ്ട്. അന്വേഷണം കൊച്ചിയിലെ പ്രമുഖ പി ആര്‍ ഏജന്‍സിയേയും ആര്‍ എസ് എസ് നേതാക്കളേയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത്രയൊക്കെ തെളിവുകള്‍ പുറത്തുവന്നിട്ടും ദിലീപിന് ജയ് വിളിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. കോടികളുടെ പണമൊഴുക്കിനു മുന്നില്‍ പെണ്ണിന്റെ മാനത്തിന് എന്ത് വിലയാണെന്നാണ് പലരും പറയുന്നത്. ദിലീപേട്ടന് വേണ്ടി എന്തും ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്.

എന്തായാലും പി ആര്‍ ഏജന്‍സികളുടെ കൊണ്ടുപിടിച്ചുള്ള ശ്രമം തുടരുകയാണ്. അതിനിടയിലാണ് ഏവരുടേയും കണ്ണ് തള്ളിക്കുന്ന ദിലീപ് അനുകൂല പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. ലോകഫുട്‌ബോളിലെ മുടിചൂടാ മന്നനായ സാക്ഷാല്‍ നെയ്മര്‍ പോലും ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിക്കഴിഞ്ഞെന്നെ ഒറ്റ നോട്ടത്തില്‍ തോന്നു.

ബ്രസീല്‍ നായകന് ഈ വീട്ടിലെന്തുകാര്യമെന്നൊന്നും ആരും ചോദിക്കരുത്. അരിമണി പെറുക്കാന്‍ വന്നതൊന്നുമല്ല, സാക്ഷാല്‍ നെയ്മര്‍. ദിലീപേട്ടന്റെ നിഷ്‌കളങ്കത സ്വയം ബോധ്യപ്പെട്ട് കളത്തിലിറങ്ങിയതാണ് മിന്നും താരം. പാവം മലയാളം അറിയാത്തതുകൊണ്ട് മലയാളത്തില്‍ മറ്റൊരാള്‍ ഇട്ട പോസ്റ്റ് അതേപടി കോപ്പി ചെയ്തിട്ടുണ്ട്. ജനപ്രീയ നായകനെ സപ്പോര്‍ട്ട് ചെയ്യേണ്ടത് തന്റെ കടമയാണെന്ന് നെയ്മര്‍ ചിന്തിച്ചാല്‍ നമുക്ക് കുറ്റം പറയാനാകില്ലല്ലോ.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ നെയ്മറിന്റെ ‍‍വ്യാജ ദിലീപ് അനുകൂല പോസ്റ്റ് തരംഗമായിട്ടുണ്ട്. ദിലീപിന്റെ ഇമേജ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന പി ആര്‍ ഏജന്‍സികള്‍ക്ക് സൈബര്‍ ക്വട്ടേഷന്‍ നല്‍കിയത് സംഘികളായതുകൊണ്ടുതന്നെ വ്യാജപ്രചരണമാണെന്ന് തിരിച്ചറിയാന്‍ വലിയ പ്രയാസമുണ്ടാകില്ല. സംഘികളെക്കാള്‍ ബുദ്ധിയുള്ളവര്‍ നാട്ടിലില്ലന്നാണല്ലോ അവരുടെ വിചാരം. എന്തായാലും ദിലീപിന് വേണ്ടി സൈബര്‍ ക്വട്ടേഷനുണ്ടെന്ന് പറഞ്ഞപ്പോള്‍ നെറ്റിചുളിച്ചവരൊക്കെ ഇത്തരം പ്രചരണങ്ങള്‍ കൂടി കാണണം. വ്യാജമാണെങ്കിലും വിശ്വസിക്കാന്‍ പറ്റുന്നവരുടെ പേരുകള്‍ ഉപയോഗിക്കുന്നതാകും നല്ലത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News