പ്രിയങ്ക പിറന്നാളാഘോഷം ഇക്കുറി ആര്‍ക്കൊപ്പം; താരം വിദേശത്തേക്ക് പറന്നു

ബോളിവുഡിന്റെ താര സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് നാളെ 36ാം പിറന്നാള്‍. സിനിമാ തിരക്കുകളില്‍ നിന്നും ആരാധകരില്‍നിന്നുമൊക്കെ ഒഴിവായി പിറന്നാള്‍ ദിനം അമ്മയ്ക്കും സഹോദരനുമൊപ്പം ആഘോഷിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. വിദേശത്താണ് ആഘോഷങ്ങള്‍.

പിറന്നാളാഘോഷം എവിടെയാമെന്ന് പറയാതെ അങ്ങോട്ടുള്ള യാത്രയുടെ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം അടിച്ച്‌പൊളിക്കാന്‍ പോകുന്നുവെന്ന അടിക്കുറുപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങം പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ മധു ചോപ്രയുടേയും സഹോദരന്‍ സിദ്ധാര്‍ദ്ധിന്റെയും ഒപ്പമുള്ള സെല്‍ഫിയും 3 പേരുടെയും പാസ്‌പോര്‍ട്ടിന്റെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബോളിവുഡ് താരങ്ങളൊക്കെ 18ാമത് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡിന്റെ വേദിയില്‍ ചുറ്റിത്തിരിയുമ്പോഴാണ് പ്രിയങ്കയുടെ പിറന്നാള്‍ കറക്കം. ഏതായാലും പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ സൂഷ്മ നിരീക്ഷണം നടത്തി പ്രിയങ്കയുടെ പിറന്നാള്‍ ഡെസ്റ്റിനേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകരിപ്പോള്‍.

Happy family vacaaaaayyyyy.. #Chopra’sOut ❤️??????? @siddharthchopra89 @madhuchopra

A post shared by Priyanka Chopra (@priyankachopra) on

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News