ലോകകപ്പ് വേദി ഖത്തറിന് നഷ്ടമാകുമോ; ഖത്തറിനെതിരെ ഫിഫയ്ക്ക് കത്തയച്ച് അറബ് രാജ്യങ്ങള്‍

നയതന്ത്ര ഉപരോധം നേരിടുന്ന ഖത്തറിനെതിരെ ശക്തമായ നിലപാടുകളുമായി വീണ്ടും അറബ് രാജ്യങ്ങള്‍.  2022 ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ വേദി ഖത്തറില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ആറ് അറബ് രാജ്യങ്ങള്‍ ഫിഫക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത ഫിഫ സ്ഥിരീകരിച്ചിട്ടില്ല .ദ ലോക്കല്‍ എന്ന സ്വിറ്റ്‌സര്‍ലന്റ് ഇംഗ്ലീഷ് വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നിട്ടുള്ളത്.

സൗദി അറേബ്യ, യെമന്‍ മൗറിത്യാനിയ, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ ആറ് രാജ്യങ്ങള്‍ ഫിഫയ്ക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഫിഫയുടെ ആര്‍ട്ടിക്കില്‍ 85 പ്രകാരം അടിയന്തിരഘട്ടങ്ങളില്‍ ലോകപ്പ് വേദി മാറ്റാം. ഈ നിയമം ഉപയോഗപ്പെടുത്തി ഖത്തരില്‍ നിന്നും ലോകകപ്പ് വേദി മാറ്റണമെന്നാണ് അറബ് രാജ്യങ്ങളുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here