ജി എസ് ടി നടപ്പിലാക്കിയത് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഊര്‍ജ്ജം പകരും: പ്രധാനമന്ത്രി

ചരക്ക് സേവന നികുതി നടപ്പാക്കാനായത് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഊര്‍ജ്ജം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അന്തരിച്ച അംഗങ്ങള്‍ക്കും തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

രാജ്യത്ത് ചരക്ക് സേവനനികുതി നിലവില്‍ വന്നതിനു ശേഷം ആദ്യാമായി ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തെ പുതിയ പ്രതീക്ഷകളുടെ സമ്മേളനമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.ജിഎസ് ടി നടപ്പാക്കാനായത് വര്‍ഷകാല സമ്മേളനത്തിന് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്നും സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി പറഞ്ഞു

ഓഗസ്റ്റ് 11 വരെ നീണ്ടുനില്‍ക്കുന്ന വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം കൂടുതല്‍ നടപടികളിലേക്ക് കടന്നില്ല.ലോക്സഭയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കും അന്തരിച്ച അംഗങ്ങള്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഇരു സഭകളും ആദ്യദിനം പിരിഞ്ഞു.നാളെ രണ്ടാം ദിനം വിവിധ വിഷയങ്ങളില്‍ സഭ പ്രക്ഷൂബ്ദമായേക്കും.ഗോരക്ഷയുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍,ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍,മധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന വെടിവെപ്പ്, ജമ്മുകാശ്മീര്‍ സംഘര്‍ഷം, ഇന്ത്യ ചൈന തര്‍ക്കം,പശ്ചിമബംഗാളിലെ വര്‍ഗ്ഗീയ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആയുധമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here