മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

കൊച്ചി:മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശത്തില്‍ ടിപി സെന്‍കുമാറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു വിരമിച്ച ശേഷം സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശമാണു വിവാദമായത്.

കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ 42 എണ്ണവും മുസ്ലിം സമുദായത്തില്‍ നിന്ന് ആണെന്നതു ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു പരാമര്‍ശം.

ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here