വ്യാജ നൈലോണ്‍ കഥ; പ്രചരിക്കുന്നതിലെ സത്യം ഇതാണ്

നൈലോണ്‍ കഥ വളരെ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കാര്യമാണിത്. കിണറ്റില്‍ നൈലോണ്‍/പ്ലാസ്റ്റിക് കയര്‍ കൊണ്ട് വെള്ളം മുക്കിയാല്‍ ആ കയറിന്റെ പൊടി ആമാശയം വഴി കിഡ്നിയിലും മൂത്രസഞ്ചിയിലും ചെന്ന് പതിക്കും എന്നതാണ് ഏറ്റവും പുതിയ കണ്ടുപിടിത്തം.ചകിരി ആണെങ്കില്‍ കുഴപ്പമില്ലെന്നും പറയുന്നു. റഫറന്‍സ് ആണ് അതിഭീകരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പിജി സ്റ്റുഡന്റ്സ് സെമിനാര്‍.

ഇതിന് ചുട്ട മറുപടിയാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്നത്. ദഹനവ്യവസ്ഥയുടെ വഴി എന്ന് പറയുന്നത് വായ-അന്നനാളം-ആമാശയം-ചെറുകുടല്‍-വന്‍കുടല്‍- മലാശയം- മലദ്വാരം അങ്ങനെയാണ്. ഇതിനകത്ത് ദഹിക്കാത്ത ഒരു വസ്തുവും നില നില്‍ക്കില്ല, പുറന്തള്ളപ്പെടും. സംശയമുണ്ടെങ്കില്‍ കുറച്ച് പുല്ല് പച്ചക്ക് തിന്ന് നോക്കാം ദഹിക്കില്ല. അതേ പടിയിങ്ങ് പോരും.

അത് തന്നെയാണ് പ്ലാസ്റ്റിക്കിന്റേയും നൈലോണിന്റേയും അവസ്ഥ. അവയെ ദഹിപ്പിക്കാന്‍ ശരീരത്തിന് കഴിയില്ല. നമ്മുടെ ദഹനവ്യൂഹത്തിന് ദഹിപ്പിക്കാന്‍ കഴിയാത്തത് മുഴുവന്‍ പുറന്തള്ളും.ദഹിക്കാത്ത പ്ലാസ്റ്റിക് എങ്ങനെ കിഡ്നിയിലെത്തും എന്നാകും. നടക്കില്ല. തൃശൂരില്‍ വച്ച് വഴി തെറ്റിയ ആള്‍ കോട്ടയം വഴി മലപ്പുറത്ത് എത്തണമെന്ന് പറഞ്ഞാല്‍ നടക്കുമോ? ഇല്ലല്ലോ?

ഡയജസ്റ്റീവ് സിസ്റ്റവും, റീനല്‍ സിസ്റ്റവും രണ്ടാണ്. ആമാശയത്തിലും കുടലിലും ഉള്ള വസ്തുവിനെ കിഡ്നിയിലും മൂത്രസഞ്ചിയിലും കാണാനാകില്ല. അങ്ങോട്ട് എത്താന്‍ സാധിക്കില്ല. രണ്ടും രണ്ട് വ്യത്യസ്ത സിസ്റ്റം ആണ്. ചുമ്മാ ആളെ പറ്റിക്കാന്‍ ഓരോ കണ്ടുപിടുത്തങ്ങളേയ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News