സര്‍ക്കാസം മനസിലാകാത്തവരുണ്ടോ; പി ആര്‍ ഗ്രൂപ്പുകളുടെ മണ്ടത്തരം പൊളിച്ചടുക്കിയ നെയ്മര്‍ വാര്‍ത്ത അബദ്ധം പറ്റിയതാണെന്ന് ചിന്തിക്കുന്ന അതിബുദ്ധിമാന്‍മാര്‍ക്ക് നല്ല നമസ്‌കാരം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാനായുള്ള പി ആര്‍ ഏജന്‍സികളുടെ കള്ളക്കളി ചൂണ്ടികാട്ടുന്നതായിരുന്നു ദിലീപിന് നെയ്മറുടെ പിന്തുണ എന്ന തലക്കെട്ടിലെ വാര്‍ത്ത. ആദ്യാന്തം പി ആര്‍ ഏജന്‍സികളെ വിമര്‍ശിക്കുന്ന വാര്‍ത്ത സംഘപരിവാറിനെയും പി ആര്‍ ഏജന്‍സികളേയും പരിഹസിക്കാനും മറന്നില്ല. കളിയാക്കുന്ന തരത്തിലുള്ള പ്രയോഗങ്ങളും വാര്‍ത്തയ്ക്കുള്ളില്‍ ഉണ്ടായിരുന്നു.

പി ആര്‍ ഏജന്‍സികളെ കണക്കറ്റ് വിമര്‍ശിക്കുന്ന വാര്‍ത്ത വലിയതോതില്‍ ശ്രദ്ധയാകര്‍ഷിച്ചതോടെ പി ആര്‍ ഏജന്‍സികള്‍ കൈരളി പീപ്പിള്‍ ടി വി നെയ്മര്‍ ദിലീപിനെ പിന്തുണച്ചുവെന്ന് വിശ്വസിച്ച് വാര്‍ത്ത നല്‍കിയെന്ന തരത്തിലുള്ള പ്രചരണം ആരംഭിച്ചിട്ടുണ്ട്. അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും കാര്യം മനസ്സിലാകും.

തലക്കെട്ടിലെ സര്‍ക്കാസം മാത്രം സ്‌ക്രീന്‍ ഷോട്ടായി ഉപയോഗിച്ചുകൊണ്ട് സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ട്രോള്‍ ഗ്രൂപ്പുകളിലൂടെ കൈരളിക്ക് അബദ്ധം പറ്റിയെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ചില ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകളും അത്തരത്തില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. അത്തരക്കാര്‍ ആദ്യം വാര്‍ത്ത പൂര്‍ണായി വായിച്ചാല്‍ തന്നെ കാര്യം പിടികിട്ടും. വ്യാജപ്രചരണം നടത്തുന്ന പി ആര്‍ ഏജന്‍സികളെ തുറന്നുകാട്ടുകയാണ് കൈരളി ചെയ്തിരിക്കുന്നത്. വാര്‍ത്തയ്ക്കകത്ത് സ്വാഭാവികമായും പരിഹാസം കലര്‍ന്നിട്ടുണ്ട്. അത് കൈരളിക്ക് അബദ്ധം പറ്റിയതാണെന്ന് ചിന്തിക്കുന്ന അതിബുദ്ധിമാന്‍മാരുണ്ടെങ്കില്‍ അവര്‍ക്ക് നല്ല നമസ്‌കാരം പറയുകയെ നിവൃത്തിയുള്ളു.

തലക്കെട്ടില്‍ തന്നെ പി ആര്‍ ഏജന്‍സിയെന്ന് പറഞ്ഞപ്പോള്‍ നെറ്റിചുളിച്ചവര്‍ കാണുന്നുണ്ടല്ലോ ല്ലെ എന്ന് ഏഴുതിയത് സര്‍ക്കാസമാണെന്ന് തിരിച്ചറിയാന്‍ പോലും ഇവര്‍ക്ക് സാധിച്ചിട്ടില്ല. സംഘികളുടെ ബുദ്ധിയെ പറ്റി ആ വാര്‍ത്തയ്ക്കുള്ളില്‍ പറഞ്ഞത് വീണ്ടും പറയേണ്ടിവരുന്നു എന്നുമാത്രം. ബുദ്ധിയുടെ കാര്യത്തില്‍ തോല്‍പ്പിക്കാനാകില്ല മക്കളെ. ഇനി ഇപ്പറഞ്ഞ സര്‍ക്കാസവും മനസ്സിലാകാതെ വാഴ്ത്തുപാട്ടുമായി വരാനാളുണ്ടോയെന്നതാണ് അറിയാനുള്ളത്.

നെയ്മര്‍ വാര്‍ത്ത വായിക്കാം

ദിലീപിന് സാക്ഷാല്‍ നെയ്മറുടെ പിന്തുണ; പി ആര്‍ എജന്‍സിയെന്ന് പറഞ്ഞപ്പോള്‍ നെറ്റിചുളിച്ചവര്‍ കാണുന്നുണ്ടല്ലോ ല്ലെ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here