മന്ത്രിയാകാന്‍ ബിജെപി എംഎല്‍എ പൂജ നടത്തി;പ്രത്യേകതരം പൂജയ്ക്ക് ചിലവ് 50ലക്ഷം രൂപ; പൂജാരിമാര്‍ പിടിയില്‍

ഹൈദരാബാദിലെ വാറങ്കലിലുള്ള ബിജെപി എംഎല്‍എയാണ് ലക്ഷങ്ങള്‍ മുടക്കി മന്ത്രിയാകാന്‍ പൂജ നടത്തിയത്. ഒടുവില്‍ മന്ത്രിയായതുമില്ല, പണം നഷ്ടമാവുകയും ചെയ്തു. ഇതോടെ പൂജാരിമാര്‍ തന്നെ വഞ്ചിച്ചെന്നുകാട്ടി എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രത്യേത തരം പൂജ നടത്തിയാല്‍ മന്ത്രിയാക്കാമെന്നു പറഞ്ഞ പൂജാരിമാരെ ബന്ധുവാണ് നേതാവിന് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് 50 ലക്ഷം രൂപ പല ഘട്ടങ്ങളായി നല്‍കി പൂജ നടത്തുകയായിരുന്നു. മന്ത്രിസ്ഥാനം കിട്ടതായതോടെ തട്ടിപ്പ് മനസിലാക്കിയ എംഎല്‍എ പൂജാരിമാര്‍ക്കെതിരേ തിരിയുകയായിരുന്നു.

വാറങ്കലിലെ കരീമാബാദ് പ്രദേശത്തുള്ള നരസിംഹ, രാജു എന്നീ പൂജാരിമാരാണ് അറസ്റ്റിലാത്. ആദ്യം ഗഡുവായി 1 ലക്ഷം രൂപ വാങ്ങിയാണ് ഇവര്‍ പൂജകള്‍ ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. പിന്നീട് പല ആവശ്യങ്ങള്‍ പറഞ്ഞ് എംഎല്‍എയുടെയും ബന്ധുക്കളുടെയും കയ്യില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു.

എംഎല്‍എയുടെ ആവശ്യപ്രകാരം ബന്ധുക്കളാണ് പൂജാരിമാര്‍ക്കെതിരേ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പൂജയ്ക്ക് നേതൃത്വം നല്‍കിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെക്കുകയായിരുന്നു. പിന്നീടുളള ചോദ്യം ചെയ്യലിലാണ് മന്ത്രിയാകാന്‍ എംഎല്‍എയുടെ പൂജ നടത്തിയ വിവരം പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel