
രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത അധിക്ഷേപം നടക്കുമ്പോള്‍ യെര്‍വാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അഭിമാന നേട്ടവുമായി ‘സെക്‌സി ദുര്‍ഗ്ഗ’. ‘സെക്‌സി ദുര്‍ഗ്ഗ’ക്ക് 2017 ലെ യെര്‍വാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ആപ്രിക്കോട്ട് പുരസ്‌കാരം ലഭിച്ചു. റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ‘സെക്‌സി ദുര്‍ഗ്ഗക്ക്’ഹിവോര്‍ ടൈഗര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഈ ബഹുമതി നേടിയ ആദ്യ ഇന്ത്യക്കാരനാണ് സനല്‍.
വിവാദങ്ങള്‍ സൃഷ്ടിച്ച സെക്‌സി ദുര്‍ഗ്ഗ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം സെക്‌സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. രാജശ്രീ തനിക്ക് ലഭിച്ച മോശം സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. രാജശ്രീയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ചിട്ടുണ്ട്. സ്വന്തം നാട്ടില്‍ നിന്ന് ഇത്തരത്തിലുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് സനല്‍ കുമാര്‍ ശശിധരന്‍ കുറിച്ചു.
രാജശ്രീയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;
‘സെക്‌സി ദുര്‍ഗ’ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടി. അന്താരാഷ്ട്ര വേദികളില്‍ ഒരുപാട് ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്. പക്ഷെ ആളുകള്‍ക്ക് ഇതെക്കുറിച്ച് അറിയല്ല, കാരണം ഇന്നത്തെ കാലത്ത് സെലിബ്രിറ്റികള്‍ പോസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമേ ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയുള്ളു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പണം കിട്ടാത്തതുകൊണ്ടാകാം ഇതില്‍ അവര്‍ക്ക് താല്‍പര്യമില്ലാത്തത്. പക്ഷെ ആളുകളില്‍ നിന്ന് വളരെ സ്‌നേഹം നിറഞ്ഞ സന്ദേശമാണ് ലഭിക്കുന്നത്. എനിക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ചത് ഇതൊക്കെയാണ്. സനല്‍ കുമാര്‍ ശശിധരന്‍ എന്ന കഠിനാധ്വാനിയായ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്നുണ്ടാക്കിയ ഒരു മലയാളം സിനിമയാണിത്. ഞാനായിരുന്നു ചിത്രത്തില്‍ ദുര്‍ഗയെ അവതരിപ്പിച്ചത്. അതുകൊണ്ട് എന്നെ വെറുത്തുക്കൊള്ളൂ’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here