കഥ സത്യമായി, കഥാപാത്രം ജീവിച്ചിരുന്നു; കഥ പോലെ വിസ്മയകരമായ കഥാശിഷ്ടം വെളിപ്പെടുത്തി എഴുത്തുകാരന്‍ സേതു

സേതുവിന്റെ പ്രസിദ്ധ നോവല്‍’അടയാളങ്ങളാ’ണ് ഇങ്ങനെയൊരു അത്ഭുതകഥയുടെ അവകാശി. അടയാളങ്ങളിലെ നായിക പ്രിയംവദ ശരിക്കും ജീവനോടെയുണ്ടായിരുന്നു. നോവലിനും ശേഷം സേതു പ്രിയംവദയെ കണ്ടെത്തി. സേതു തന്നെയാണ് ഈ അത്ഭുതകഥ വെളിപ്പെടുത്തുന്നത്;

‘തമിഴകത്തു നിലവിലുണ്ടായിരുന്ന ‘തലൈക്കൂത്തല്‍’ എന്ന വയസ്സായവരെ കൊല്ലുന്ന ക്രൂരമായ സംമ്പ്രദായത്തെപ്പറ്റി ‘ജലസമാധി’ എന്ന എന്റെ പ്രിയപ്പെട്ട കഥ എഴുതിയിരുന്നു. പിന്നീട് അത് ‘അടയാളങ്ങള്‍’ എന്ന നോവലിന്റെ ആധാരമായി. അതിലെ പ്രധാന കഥാപാത്രം ഇതിനെ എതിര്‍ക്കുന്ന പ്രിയംവദ എന്ന ഉദ്യോഗസ്ഥയായിരുന്നു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ തലൈക്കൂത്തലിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫസറെപ്പറ്റി റിപ്പോര്‍ട്ട് കണ്ടു. അവരുടെ പേരും പ്രിയംവദ എന്നു തന്നെയാണെന്നത് രസകരമായി തോന്നി.

‘പിന്നീട് ഞാന്‍ അവരുമായി ഇ-മെയിലില്‍ ബന്ധപ്പെട്ടു. അതിനു ശേഷം അടയാളങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ വായിച്ചു. അത് തന്റെ ജീവിതകഥയുമായി ചേര്‍ന്നു നില്‍ക്കുന്നുവെന്ന് അവര്‍ പറഞ്ഞു’-സേതു പറയുന്നു.

എന്നാല്‍, ഈ അനുഭവത്തെ ഗൂഢാത്മകമാക്കാനോ അന്ധവിശ്വാസഭരിതമാക്കാനോ സേതു മുതിരുന്നില്ല. പകരം സംഭവിച്ചതിനെ യാദൃശ്ചികം എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. ‘ഇത്തരം യാദൃശ്ചികതകള്‍ എഴുത്തുകാരന്റെ സൗഭാഗ്യമാണ്’ എന്നും സേതു കൂട്ടിച്ചേര്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here