കോഴി വില നിശ്ചയിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: കോഴി വില നിശ്ചയിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കോഴി വില നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്നും കോഴി 115 രൂപയ്ക്കും കോഴി ഇറച്ചി 170 രൂപയ്ക്കും വില്‍പ്പന നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വിഷയത്തില്‍ ധനമന്ത്രിയുമായി ധാരണയില്‍ എത്തിയതായും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.

എന്നാല്‍, വിലയില്‍ പുതിയ മാറ്റം വരുത്തിയിട്ടുള്ള ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു. വ്യാപാരികളുമായി മന്ത്രി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വിലവര്‍ധിപ്പിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും മന്ത്രിയുടെ ഓഫിസ് പറഞ്ഞു.

കോഴിയ്ക്ക് 87 രൂപയും കോഴിയിറച്ചിയ്ക്ക് 158 രൂപയുമാക്കിയാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വില നിശ്ചയിച്ചത്. എന്നാല്‍, സ്ഥിരമായ വിലയല്ലെന്നും വിപണിയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റം വരുമെന്നുംതോമസ് ഐസക് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News