പള്‍സറിനെതിരെ മറ്റൊരു നടി കൂടി; തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; നടിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

കൊച്ചി: യുവനടിയെ ഉപദ്രവിച്ചതിനു പിടിയിലായ പള്‍സര്‍ സുനിക്കെതിരെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചതിന് പുതിയ കേസ്. 2011 നവംബറിലാണ് സംഭവം. എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയെ വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

സംഭവത്തില്‍ പരാതിയില്ലാത്തതിനാലാണ് അന്ന് കേസ് എടുക്കാതിരുന്നത്. അടുത്ത ദിവസം തന്നെ നടിയുടെ മൊഴിയെടുക്കും. റെയില്‍ വേ സ്‌റ്റേഷനില്‍ നിന്ന് നടിയെ വാനില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ വാഹനം വഴി മാറി സഞ്ചരിച്ചു തുടങ്ങിയപ്പോള്‍ നടി ഭര്‍ത്താവിനെയും നിര്‍മ്മാതാവാവ് ജോണി സാഗരികയെയും അറിയിക്കുകയായിരുന്നു.

ഇതോടെ പള്‍സര്‍ നടിയെ കുമ്പളത്തെ ഒരു ഹോട്ടലില്‍ ഇറക്കുകയായിരുന്നു. ഗൂഢാലോചന, തട്ടിക്കൊണ്ടു പോകാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സുനിയ്‌ക്കെതിരെ പുതിയ കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel