പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതികളെയും റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാല്‍ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രദീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിയ്ക്കായി അഡ്വക്കേറ്റ് ആളുര്‍ ഹാജരാകും.

അതേസമയം അപ്പുണ്ണിക്കും പ്രദീഷ് ചാക്കോയ്ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ മാറ്റിവെച്ചിരുന്നു. വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്. പ്രൊസിക്യൂഷന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News