ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഭരണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ന്യുഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായ ഗോപാല്‍ കൃഷ്ണ ഗാന്ധിയും വെങ്കയ്യ നായ്ഡുവും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഭരണകക്ഷിയായ എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥിയായാണ് കേന്ദ്രനഗര വികസനമന്ത്രി വെങ്കയ്യനായ്ഡു പത്രിക സമര്‍പ്പിക്കുന്നത്. ഇന്നലെയാണ് എന്‍ ഡി എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

മുന്‍ ബംഗാള്‍ ഗവര്‍ണറായ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി
രാജ്യസഭ നിയന്ത്രിക്കേണ്ട ഉപരാഷ്ട്രപതി രാഷ്ട്രിയത്തിന് അതീതനായിരിക്കണമെന്ന ഇടത്പാര്‍ട്ടികളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയെന്ന പേരിലേയ്ക്ക് പ്രതിപക്ഷം എത്തിയത്.

പതിനെട്ടോളം പ്രതിപക്ഷ പാര്‍ട്ടികളാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പിന്തുണക്കുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 5 നാണ് തിരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി ഓഗസ്റ്റ് 10 നാണ് അവസാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News