
ഒരാഴ്ച മുമ്പ് വരെ കോടികള്‍ കൊണ്ട് അമ്മാനമാടിയിരുന്ന ദിലീപ് ഫോണ്‍ ചെയ്യാന്‍ പോലും പണമില്ലാതെ വിഷമിക്കുകയാണ്. റിമാന്‍ഡ് പ്രതിയായതിനാല്‍ ജയിലില്‍ ദിലീപിന് ജോലിയില്ല. അതിനാല്‍ വരുമാനവുമില്ല. ഒടുവില്‍ ഫോണ്‍വിളിക്കാന്‍ ചെലവിനായി ദിലിപിന് അനിയന്‍ അനൂപ് ജയിലിലേക്ക് 200 രൂപ മണി ഓര്‍ഡറായി അയക്കുകയായിരുന്നു. കയ്യില്‍ പണില്ലാത്തതിനാല്‍ കഴിഞ്ഞ 2 ദിവസം ദിലീപിന് ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴി്ഞ്ഞിരുന്നില്ല.
സഹോദരന്‍ അനൂപ് കാണാനെത്തിയപ്പോഴാണ് ദയനീയ അവസ്ഥ ദിലീപ് അറിയിച്ചത. തുടര്‍ന്നാണ് 200 രൂപ അയച്ചു നല്‍കിയത്. അതേ സമയം കിട്ടിയ 200 രൂപ ദിലീപിന് നേരിട്ട് നല്‍കില്ല. പകരം ഫോണ്‍വിളി അടക്കമുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനനുസരിച്ച് അക്കൗണ്ടില്‍ നിന്ന് കുറയും. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിരങ്ങുമ്പോള്‍ അക്കൗണ്ടില്‍ മിച്ചമുള്ള പണം തടവുകാരന് തിരിച്ച് നല്‍കും.
മണിയോര്‍ഡറായി എത്തിയ തുക മുഴുവനായി ദിലിപിന് ചിലവഴിക്കാനായില്ല. ആഴ്ചയില്‍ 5 രൂപക്ക് ജയിലിലെ കോയിന്‍ ഫോണില്‍ നിന്ന് വിളിക്കാം. ആഴ്ചയില്‍ പരമാവധി 10 മിനിറ്റോളം ഫോണില്‍ സംസാരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here