പരിക്കേറ്റ മുരളി വിജയ്‌ പുറത്ത്; ശിഖര്‍ ധവാന്‍ ശ്രീലങ്കന്‍ ടെസ്റ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍

ശ്രീലങ്കന്‍ ടെസ്റ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ മുരളി വിജയിയെ ഒഴിവാക്കി പകരം ശിഖര്‍ ധവാനെ ടീമില്‍ ഉള്‍പ്പെടുത്തി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് മരളി വിജയിക്ക് കൈ മുട്ടിനും തോളിനും പരിക്കേറ്റത്. ആദ്യം ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാനം മുരളി വിജയിയെ ഒഴിവാക്കി സെലക്ഷന്‍ കമ്മിറ്റി ശിഖര്‍ ധവാനെ പരിഗണിക്കുകയായിരുന്നു.

പരിക്ക് മൂലം ഐപിഎല്ലിലും മുരളി വിജയ്ക്ക് കളിക്കാനായിരുന്നില്ല. 2016ന് ശേഷം ആദ്യമായാണ് ശിഖര്‍ ധവാന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടുന്നത്. 23 ടെസ്റ്റ് മത്സരങ്ങള്‍ കളച്ചിട്ടുളള ധവാന്‍ 1464 റണ്‍സാണ് നേടിയിട്ടുള്ളത്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഫോം നഷ്ടപ്പെട്ട ധവാന്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഫോം വീണ്ടെടുത്തത്. പിന്നീട് വിന്‍ഡീസിനെതിരെ നടന്ന പരമ്പരയിലും മികച്ച പ്രകടനമാണ് ശിഖര്‍ ധവാന്‍ കാഴ്ച വെച്ചത്.

ടെസ്റ്റ് ടീമിലേക്ക് തിരിച്ച് വരവ് നടത്താനുള്ള അവസരമാണ് ധവാന്‍ ഒരുങ്ങിയിരിക്കുന്നത്, മൂന്ന് ടെസ്റ്റുകളും, അഞ്ച് ഏകദിനങ്ങളും, ഒരു ട്വന്റി 20 യും അടങ്ങുന്ന ശ്രീലങ്കന്‍ പര്യടനം. ജൂലൈ 26നാണ് ആദ്യ ടെസ്റ്റ്

ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോഹ്ലി(ക്യാപ്റ്റന്‍ )ശിഖര്‍ ധവാന്‍,കെ.എല്‍ രാഹുല്‍, ചേതേശ്യര്‍ പൂജാര, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ , രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് , ഉമേഷ് യാദവ് , ഹാര്‍ദിക്പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News