2011 പള്‍സര്‍ സുനി തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചത് യുവ നടിയെ; ആളുമാറിയതിനാല്‍ പദ്ധതി ഉപേക്ഷിച്ചു

കൊച്ചി:2011 പള്‍സര്‍ സുനി തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചത് യുവ നടിയെ.യുവ സംവിധായകന്റെ ഭാര്യയായ യുവനടിയെയാണ് സുനി ലക്ഷ്യമിട്ടത്. എറണാകുളം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് സംഭവം. എന്നാല്‍ അന്ന് ശ്രമം പാഴാവുകയായിരുന്നു. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ്, സംഭവം നടക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോണി സാഗരികയായിരുന്നു. അന്ന് ഇയാളുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. റെയില്‍വേ സ്റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആളുമാറി മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

എന്നാല്‍ വാഹനം വഴി മാറി സഞ്ചരിച്ചു തുടങ്ങിയപ്പോള്‍ ഈ നടി ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുനി ഇവരെ ഹോട്ടലില്‍ ഇറക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ രേഖാമുലമുള്ള പരാതി നല്‍കാതിരുന്നതിനാല്‍ നടപടിയൊന്നും ഉണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News