പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി നീട്ടി

കൊച്ചി: പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി നീട്ടി. ഓഗസ്റ്റ് ഒന്നു വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്. പള്‍സര്‍ സുനിയ്ക്കായി അഡ്വക്കേറ്റ് ആളുര്‍ ഹാജരായി. സിനിമയില്‍ നിന്നും പുറത്തുനിന്നും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആളൂര്‍ പ്രതികരിച്ചു.

സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രദീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതേസമയം അപ്പുണ്ണിക്കും പ്രദീഷ് ചാക്കോയ്ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ മാറ്റിവെച്ചിരുന്നു. വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്. പ്രൊസിക്യൂഷന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here