
ദിസ്പൂര്‍: ആസാമിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. സംസ്ഥാനത്തെ 17 ജില്ലകളിലായി എട്ട് ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കദുരിതം ബാധിച്ചതായും 9000 ഏക്കറോളം സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധയിടങ്ങളില്‍ റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ന്നു.
ബ്രഹ്മപുത്രയടക്കമുള്ള നദികള്‍ കരകവിഞ്ഞതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് വന്യ മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി.
സംസ്ഥാനത്ത് 31,000 ആളുകള്‍ക്കായി 294 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. വെള്ളപ്പൊക്കം കാസിരംഗ നാഷണല്‍പാര്‍ക്കിനെയും ബാധിച്ചു. നാഷണല്‍പാര്‍ക്കിന്റെ 75 ശതമാനത്തോളം വെള്ളത്തിനടിയില്‍പെട്ടതിനാല്‍ മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് മൃഗങ്ങളെ നിരീക്ഷിക്കാനും അവയുടെ സംരക്ഷണം ഉറപ്പ് വരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here