സംഘപരിവാറിന്റെ സൈബര്‍ ആക്രമണം; ദീപ നിശാന്ത് നിയമനടപടിക്കൊരുങ്ങുന്നു

കൊച്ചി: സംഘപരിവാറുകാര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് നിയമനടപടിക്കൊരുങ്ങുന്നു. ദീപ നിശാന്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമുള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സൈബര്‍ ആക്രമണം. ഇത്തരം പ്രവണതകളെ നിയമപരമായിതന്നെ നേരിടുമെന്നും ദീപ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേരള വര്‍മ കോളേജില്‍ എം.എഫ് ഹുസൈന്റെ ‘സരസ്വതി’യുടെ പകര്‍പ്പ് എസ്എഫ്‌ഐയുടെ ചില ബാനറുകളില്‍ പുനരാവിഷ്‌കരിച്ചതിനെ പിന്തുണച്ചതിനാണ് സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയത്.

ദീപയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങളും അസഭ്യങ്ങളുമാണ് പോസ്റ്റ് ചെയ്യുന്നത്. ‘കാവിപ്പട’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ചിത്രവും വിവരണങ്ങളും പോസ്റ്റ് ചെയ്തത്.

‘ഇത് ഞാന്‍ വിശ്വസിക്കുന്ന എന്റെ ദേവി. ഈ ദേവിക്ക് എന്റെ ദീപ ടീച്ചറിന്റെ മുഖഛായ ആണ്. എന്റെ ടീച്ചറിനെ ഞാന്‍ ദേവിയെ പോലെയാ കാണുന്നത്. സരസ്വതി ദേവി. ഇത് എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം’. എന്ന് എഴുതിയ പോസ്റ്റിന് താഴെയായി ദീപയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ‘തലവെട്ടി വേറൊരു നഗ്‌നമായ ഉടലിലൊട്ടിച്ചത് കണ്ട് ഹൃദയം നൊന്ത് സ്വയം തീ കൊളുത്തുകയോ ഉത്തരത്തില്‍ സ്വന്തം ശരീരം കൊളുത്തിയിടുകയോ ചെയ്യേണ്ടിവന്നിരുന്ന പാവം പെണ്‍കുട്ടികളുടെ കാലമൊക്കെ കഴിഞ്ഞു ചേട്ടന്മാരേ. കലയിലെ സ്വാതന്ത്ര്യമല്ല ഒരു ജീവിച്ചിരിക്കുന്ന വ്യക്തിയെ വച്ച് കളിക്കുന്നത് എന്ന് നിങ്ങള്‍ക്ക് താമസിയാതെ മനസ്സിലായിക്കോളും. മിത്തും റിയാലിറ്റിയും രണ്ടാണ്. നിങ്ങള്‍ക്ക് മിത്തിന്റെ പുറത്തേ സ്വാതന്ത്ര്യമുള്ളൂ, വ്യക്തികളുടെ പുറത്തില്ല. ‘ഞാന്‍ ചുമ്മാ ഫോട്ടോ മോര്‍ഫ് ചെയ്തല്ലേയുള്ളൂ’ എന്ന് കരുതി വീട്ടിലിരിക്കാമെന്ന് ആരും കരുതണ്ട. വരേണ്ടവര്‍ വീട്ടില്‍ എത്തും താമസിയാതെ’ എന്നാണ് ദീപാ നിശാന്ത് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്.

‘ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി, പരാതി കൊടുത്ത് രണ്ടാം ദിവസം കൂളായി ജോലിക്ക് ചെന്ന് ചെയ്തവനേം ചെയ്യിച്ചവനേം നാടുമുഴുവന്‍ കൊണ്ട് നടന്ന് പഴനിക്ക് പോവാന്‍ നോമ്പെടുത്തവരെപ്പോലെ തെണ്ടിക്കുന്ന കാലമാണിതെന്നും’ ദീപ ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News