വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും വനിതാ ലോകകപ്പില്‍ ഏഴാം ഫൈനല്‍ ലക്ഷ്യം വെച്ചാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്കിത് കന്നി ഫൊനലാകും ഇത്. ഏഴു മത്സരങ്ങളില്‍ ആറും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ഗ്രൂപ്പ്മത്സരത്തില്‍ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്യാസത്തിലാണ് ഇന്നിറങ്ങുന്നത്.
രണ്ടു കളികള്‍ തോറ്റ ദക്ഷിണാഫ്രിക്ക ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായാണ് സെമി ഉറപ്പിച്ചത്. താമി ബ്യൂമോണ്ടിയും ഹെതര്‍ നൈറ്റും മികച്ച ഫോമിലാണെന്നുള്ളത് ഇംഗ്ലണ്ടിന് ഏറെ പ്രതീക്ഷയാണ് പകരുന്നത്. 372 റണ്‍സ് നേടിയ ബ്യൂമോണ്ടിയാണ് ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ ഒന്നാമത്.
അതേസമയം ആറ് കളികളില്‍ നിന്ന് 262 റണ്‍സെടുത്ത ലിസ്ലി ലീയാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടോപ് സ്‌കോറര്‍. 258 റണ്‍സ് നേടിയ ലോറ വോള്‍വോട്ടും ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയാണ്. വൈകിട്ട് മൂന്ന് മണിക്ക് ബ്രിസ്റ്റോളിലാണ് മത്സരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here