
കൊച്ചി: താന്‍ ഫോണ്‍ കൈമാറിയോയെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും ആലുവയിലെ വിഐപി പറയട്ടേയെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി മാധ്യമങ്ങളോട്. കേസില്‍ കൂടുതല്‍ പ്രതികളണ്ടോയെന്ന ചോദ്യത്തിനാണ് ആലുവയിലുള്ള വിഐപി പറയട്ടേയെന്ന് പള്‍സര്‍ സുനി പ്രതികരിച്ചത്.
അങ്കമാലി കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം. കേസില്‍ ഇനിയും പ്രതികളുണ്ടാകുമെന്ന് സുനിലിന്റെ അഭിഭാഷകന്‍ ബി.എ. ആളൂരും പ്രതികരിച്ചു. അതേസമയം കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഓഗസ്റ്റ് ഒന്നു വരെയാണ് സുനിലിന്റെ റിമാന്‍ഡ് നീട്ടിയത്.
അതിനിടെ, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. നടന്‍ ദിലീപിന് ജയിലില്‍നിന്ന് സുനി അയച്ച കത്ത് എഴുതിയത് വിപിന്‍ലാല്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ഈ കേസിലാണ് വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യുന്നത്. തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായ വിപിന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. സിഐയും സംഘവും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, കൊച്ചിയില്‍ നേരത്തെ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിനു പിന്നാലെയാണ് എബിന്‍ കസ്റ്റഡിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here