നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. മുന്‍പ് ദിലീപിനൊപ്പം നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചോദ്യം ചെയ്യലിന് ശേഷമാണ് വിലപ്പെട്ട പല വിവരങ്ങളും പൊലീസിന് ലഭിച്ചത്.

പൊലീസിന് ലഭിച്ച ചില സൂചനകളെ തുടര്‍ന്നാണ്, പൊലീസ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നത്. വിദേശത്തുവെച്ചു നടന്ന ഒരു പരിപാടിക്കിടയില്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ വഴക്കുണ്ടായെന്ന് പൊലീസിന് സൂചനകള്‍ ലഭിച്ചിരുന്നു.

നാദിര്‍ഷയെ കൂടാതെസുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ജയിലില്‍ വെച്ച് ദിലീപിന് അയച്ച കത്ത് പള്‍സര്‍ സുനിക്കുവേണ്ടി എഴുതിയത് സഹതടവുകാരനായിരുന്ന വിപിന്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel