എംജി കോളേജില്‍ എസ്എഫ് ഐ മാര്‍ച്ചിന് നേരെ എബിവിപി ആക്രമണം

തിരുവനന്തപുരം: തിരുവന്തപുരം എംജി കോളേജില്‍ എസ്എഫ് ഐ മാര്‍ച്ചിന് നേരെ എബിവിപി ആക്രമണം. പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കോളേജില്‍ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിലാണ് എബിവിപി ആക്രമണം നടത്തിയത്. കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി.

കോളേജിനുള്ളിലുണ്ടായ എബിവിപി പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും എസ്എഫ്‌ഐയുടെ പ്രകടനത്തിന് നേരെ കല്ലെറിയുകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരിച്ചും കല്ലെറിഞ്ഞതോടെ എബിവിപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക നേരെ ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്ന് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നെത്തിയ പൊലീസ് സംഘം വിദ്യാര്‍ഥികള്‍ക്ക നേരെ ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

അതേസമയം എബിവിപിയുടെ ആക്രമണത്തിന് മുന്നില്‍ തലകുനിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News