ദിലീപിന്റെ തിയറ്റര്‍ സമുച്ചയം പുറംമ്പോക്ക് ഭൂമി കയ്യേറിയെന്ന് കണ്ടെത്തല്‍

ദിലീപിന്റെ തിയറ്റര്‍ സമുച്ചയം പുറംമ്പോക്ക് ഭൂമി കയ്യേറിയെന്ന് കണ്ടെത്തല്‍. ചാലക്കുടിയിലുള്ള ദിലീപിന്റെ തിയറ്റര്‍ സമുച്ചയം ഡി സിനിമാസ് കൈയ്യേറ്റ ഭൂമിയിലെന്ന് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ സമര്‍പ്പിച്ചു.

കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വ്യക്തമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here