നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജു വാര്യര്‍ സാക്ഷിയാകും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യര്‍ സാക്ഷിയാകും. പൊലീസ് നടപടി മഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍.

അതേസമയം താന്‍ ഫോണ്‍ കൈമാറിയോയെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും ആലുവയിലെ വിഐപി പറയട്ടേയെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ കൂടുതല്‍ പ്രതികളണ്ടോയെന്ന ചോദ്യത്തിനാണ് ആലുവയിലുള്ള വിഐപി പറയട്ടേയെന്ന് പള്‍സര്‍ സുനി പ്രതികരിച്ചത്.

അങ്കമാലി കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം. കേസില്‍ ഇനിയും പ്രതികളുണ്ടാകുമെന്ന് സുനിലിന്റെ അഭിഭാഷകന്‍ ബി.എ. ആളൂരും പ്രതികരിച്ചു.

അതിനിടെ, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. നടന്‍ ദിലീപിന് ജയിലില്‍നിന്ന് സുനി അയച്ച കത്ത് എഴുതിയത് വിപിന്‍ലാല്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ഈ കേസിലാണ് വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel